Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Media

ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല ; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പോ​സ്റ്റു​ക​ൾ നീ​ക്കി​യ​ത് സാ​ങ്കേ​തി​ക പി​ഴ​വെ​ന്ന് മെ​റ്റ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ വി​മ​ർ​ശി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​ത് ആ​രു​ടെ​യും ആ​വ​ശ്യ​പ്ര​കാ​ര​മ​ല്ലെ​ന്ന് മെ​റ്റ. എ​ഐ സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്ഡേ​ഷ​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​ത്. നീ​ക്കം ചെ​യ്ത ഉ​ള്ള​ട​ക്ക​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും മെ​റ്റ അ​റി​യി​ച്ചു.

മെ​റ്റ​യു​ടെ ഇ​ന്ത്യ​ൻ നോ​ഡ​ൽ ഓ​ഫീ​സ​റാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സി​ന്‍റെ സൈ​ബ​ർ വി​ങ്ങി​നെ അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് മെ​റ്റ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ക​മ്പ​നി സാ​ങ്കേ​തി​ക പി​ഴ​വാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി മെ​റ്റ എ​ഐ ടൂ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലും വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നു.  എ​ഐ സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്ഡേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ സാ​ങ്കേ​തി​ക പി​ഴ​വാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നും മെ​റ്റ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മെ​റ്റ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. 

പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​തി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സാ​ങ്കേ​തി​ക പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്നും മെ​റ്റ​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തോ​ടെ സം​ഭ​വ​ത്തി​ൽ പു​തി​യ വ​ഴി​ത്തി​രി​വു​ണ്ടാ​യി.

Latest News

Corehub Up